കൊല്ലം: കരിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ എറ്റിഎം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് ബിരുദ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നല്ലില സ്വദേശി 20 കാരനായ ആദർശാണ് പോലീസ് പിടിയിലായത്.
മൂന്ന് ദിവസങ്ങളായി പ്രതിയും കൂട്ടാളികളും ചേർന്ന് പകലും രാത്രിയും കുണ്ട റ മുതൽ കൊല്ലം വരെയുളള എറ്റിഎം കൗണ്ടറുകൾ കൾ നിരീക്ഷണം നടത്തിയ ശേഷമാണ് 21 ന് രാത്രി 11 ഓടെ കരിക്കോട് ജംഗ്ഷനിലുളള എറ്റിഎം കവർച്ചക്ക് ശ്രമിച്ചത്.
അന്ന് രാത്രി മുക്കട വഴി കരിക്കോട് എത്തിയ പ്രതികൾ ജംഗ്ഷനിൽ ആളൊഴിയുന്നത് വരെ കാത്തിരുന്നു. തുടർന്ന് ഹെൽമെറ്റും കൂളിംഗ് ഗ്ലാസും റെയിൻകോട്ടും ധരിച്ച് എറ്റിഎമ്മിന് മുന്നിലുളള കാമറ നശിപ്പിച്ച ശേഷം ഒരാൾ അകത്ത് കടന്ന് സ്നോസ് സ്പ്രേയിലെ ഫോം സ്പ്രേ ചെയ്ത് കാമറ മറച്ച.
തുടർന്ന് കന്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് എറ്റിഎമ്മിന്റെ മുൻവശം തകർത്തു. എന്നാൽ ലോക്കർ തകർക്കാനുളള പ്രതികളുടെ ശ്രമം വിജയിച്ചില്ല. ആ സമയം അതുവഴി വന്ന കാർ കണ്ട ് പ്രതികൾ പൾസർ ബൈക്കിൽ രക്ഷപ്പെട്ടു.
തുടർന്ന് കുണ്ടറ – കൊല്ലം റൂട്ടിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങളിൽ നിന്നും സംശയം തോന്നിയ 20ഓളം പേരുടെ കാൾ ഡീറ്റയിൽസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നല്ലിലയിലെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ സംബന്ധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടക്കുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യൂ.പി, കിളികൊല്ലൂർ ഇൻസ്പെക്ടർ അനിൽകുമാർ, എസ്സ്ഐ അരുണ്ഷാ, സ്പെഷൽ ബ്രാഞ്ച് എസ്സ്ഐ. ആർ.ജയകുമാർ,
ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്സ്ഐ ബൈജൂ പി ജെറോം, സിനിയർ സിപിഓമാരായ സീനു.കെ, മനു.ജി, സാജു.എസ്സ്, സിപിഓ മരായ റിപു.ആർ, രതീഷ്, സിജോ കൊച്ചുമ്മൻ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.