
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസ് ഒന്നിച്ചു പ്രവർത്തിക്കുകയാണെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ ആരുമായും കൂട്ട് കൂടണമെന്ന നിലയിലാണ് കോൺഗ്രസ് പാർട്ടിയെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് ഓരോ ദുരന്തങ്ങൾ വന്നപ്പോഴും ഒരു സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പിണറായി വിജയന് സര്‍ക്കാര്‍ മാതൃക കാണിച്ചുവെന്നും കോടിയേരി വ്യക്തമാക്കി.