തിരുവനന്തപുരം: മോട്ടോർ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മോട്ടോർ വാഹന വകുപ്പ്.
കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഭരണഘടനാ അധികാരികൾ, വിവിധ കമ്മിഷനുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളിൽ ബോർഡുകൾ വയ്ക്കുന്നതിനുള്ള മാനദണ്ഡം മോട്ടോർ വാഹന വകുപ്പ് ചട്ടപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായി ബോർഡുകൾ വാഹനങ്ങളിൽ വയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്നാണു നടപടി മുന്നറിയിപ്പ്.
വാഹനങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കുന്നതു സംബന്ധിച്ചു പൊതുജനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ 9946100100 എന്ന വാട്സാപ്പ് നന്പറിൽ പരാതി അറിയിക്കാം.