ചവറ: കൊറോണ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചവറ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചു. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
നീണ്ടകര പഞ്ചായത്തിലെ വാർഡ് 4 , ചവറ തെക്കുംഭാഗം പഞ്ചായത്തിലെ വാർഡുകളായ 4 ,5 ,7 ഉൾപ്പെടുന്ന സ്ഥലങ്ങൾ ,തേവലക്കര ഗ്രാമപഞ്ചായത്തിലെ 12 ,13 ,14 ,15 ,18 ,23 എന്നീ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ പരിധിയിലാണ്.
ക്രിട്ടിക്കൽകണ്ടെയ്ന്മെന്റ് സോൺ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ യാതൊരു വിധത്തിലുമുള്ള ഇളവുകളും അനുവദിക്കുകയില്ല. ഏറ്റവും അത്യാവശ്യകാര്യങ്ങൾക്ക് മാത്രമെ ജനങ്ങളെ വീടുകളിൽ നിന്നും പുറത്തിറങ്ങുവാൻ അനുവദിക്കുകയുള്ളു.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
എല്ലാ പഴുതുകളും അടച്ച് രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനായിട്ടുളള മുന്‍ കരുതല്‍ എന്ന നിലക്കാണ് ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇടറോഡുകൾ ഉൾപ്പെടെ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു .
ഒരോ പ്രദേശത്തും ഒരു വഴി മാത്രമാക്കിയിരിക്കും അത്യാവശ്യ സർവീസുകൾക്കായി തുറന്ന് ഇടുന്നത്. ഇവിടം പോലീസ് നിയന്ത്രണത്തിലാവും.
ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും.നിയമം ലംഘിക്കുന്നുണ്ടോ എന്നറിയാനായി എല്ലായിടത്തും മഫ്ടിയിൽ പോലീസുള്പ്പെടയുളളവരുടെ പരിശോധന നടക്കും.നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ചവറ സിഐ എ നിസാമുദീന്‍ പറഞ്ഞു.