കോവിഡ് ശക്തമായതോടെ ആളുകളുടെ പഴയ പലശീലങ്ങളും മാറി. ഒാൺലൈൻ ഷോപ്പിംഗിനെക്കുറിച്ച് കേട്ടവർ ഒാൺലൈൻ ക്ലാസുകളും മീറ്റിംഗുകളും കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്.
സ്മാർട്ട് ഫോണില്ല, റേഞ്ചില്ല തുടങ്ങിയ പല പരാതികളും ഒാൺലൈൻ കാലത്ത് നാം കേട്ടിട്ടുണ്ട്. ഒാൺലൈൻ ക്ലാസുകൾക്കിടയിലെ അബദ്ധങ്ങളും മറ്റും പല തവണ വാർത്തകളിൽ നിറയുകയും ചെയ്തിട്ടുണ്ട്.
അത്തരത്തിൽ ഒരബദ്ധത്തിൽപ്പെട്ടിരിക്കുകയാണ് ജുവാൻ എമിലിയോ അമേരിയ. അർജന്റീനൻ പാർലമെന്റ് അംഗമാണ് ജുവാൻ എമിലിയോ അമേരിയ.
രാജ്യത്തെ കോവിഡ് പ്രതിസന്ധി സംബന്ധിച്ച പ്രത്യേക ചർച്ചയ്ക്ക് വേണ്ടിയാണ് പാർലമെന്റ് സൂം മീറ്റിംഗ് ചേർന്നത്. ഇതിനിടെയാണ് ജുവാന് അബദ്ധം പറ്റിയത്.
മീറ്റിംഗിനിടെ എത്തിയ കാമുകിയുടെ മാറിടത്തിൽ ചുംബിക്കുകയും ഇരുവരും പരസ്പരം ചുംബനങ്ങൾ കൈമാറുകയും ചെയ്യുന്ന രംഗങ്ങൾക്കാണ് മറ്റ് അംഗങ്ങൾ സാക്ഷികളായാത്.
ചുംബന രംഗങ്ങൾ കടന്നുവന്നതോടെ മീറ്റിംഗ് അവസാനിപ്പിച്ചു. സംഭവം ഗുരുതരമായ കുറ്റമാണെന്ന് പാർലമെൻ്റ് പ്രസിഡന്റ് സെർജിയോ മാസ പറഞ്ഞു.
എംപിയെ 180 ദിവസത്തേക്ക് സഭയിൽ നിന്നു സസ്പെൻഡും ചെയ്തു. വൈകാതെ ജുവാൻ രാജ് വച്ച് തടിതപ്പി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജുവാൻ രാജി പ്രഖ്യാപിച്ചത്.
‘സമീപകാലത്താണ് കാമുകിക്ക് മാറിടത്തിൽ ശസ്ത്രക്രിയ നടത്തിയത്. പങ്കാളിയോടുള്ള സ്നേഹമാണ് പ്രകടിപ്പിച്ചത്. പക്ഷേ, അത് പൊതുവേദിയിൽ ആയിപ്പോയത് ശരിക്കും തെറ്റാണ്.’ – അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണീരോടെ അഭിമുഖത്തിൽ സംസാരിച്ച ജുവാൻ സംഭവത്തിന്റെ പൂർണ ഉത്തരവാദി താനാണെന്നും, ഉടൻ രാജിവയ്ക്കുന്നുവെന്നും അറിയിക്കുകയായിരുന്നു.
സംഭവം തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കാമറ ഓഫാണെന്ന് കരുതിയാണ് കാമുകിയുമായി അത്തരത്തിൽ പെരുമാറിയത് എന്നാണ് ജുവാൻ പറയുന്നത്.
ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്. കോവിഡിനല്ല ജുവനാണ് ചികിത്സ ആവശ്യമെന്നാണ് ചിലരുടെ കമന്റ്.