അഞ്ചാം പൂട്ടും അഴിച്ചു..! 15 മുതൽ സ്കൂൾ തു​റക്കാം​; തീരുമാനം സംസ്ഥാനങ്ങൾക്ക്; 65 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രും ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​​ളും പ​​​​ത്തു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളി​​​​ൽത്ത​​​​ന്നെ ക​​​​ഴി​​​​യ​​​​ണം

സെബി മാത്യു

 

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്കൂ​​​​ളു​​​​ക​​​​ളും കോ​​​​ള​​​​ജു​​​​ക​​​​ളും ഉ​​​​ൾപ്പെടെ​​യു​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഈമാസം 15 മു​​ത​​ൽ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ത​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും തീ​​​​രു​​​​മാ​​​​നമെ​​​​ടു​​​​ക്കാ​​മെ​​ന്നു കേ​​ന്ദ്രം.

എ​​ന്നാ​​ൽ, ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി മാ​​​​ത്ര​​​​മേ സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​വൂ. അ​​​​ൻ​​​​പ​​​​തു ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ളോ​​​​ടെ സി​​​​നി​​​​മ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി ഉ​​​​ൾ​​​​പ്പ​​​​ടെ​​യു​​ള്ള പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഇ​​ന്ന​​ലെ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ പു​​റ​​ത്തി​​റ​​ക്കി.

കോ​​​​ള​​​​ജു​​​​ക​​​​ളും ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം ആ​​​​രാ​​​​യും.

15 മു​​​​ത​​​​ൽ ല​​​​ബോ​​​​റ​​​​ട്ട​​​​റി സം​​​​വി​​​​ധാ​​​​നം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള ശാ​​​​സ്ത്ര, സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്തെ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ഗ​​​​വേ​​​​ഷ​​​​ണ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു കൊ​​​​ടു​​​​ക്കു​​​​ക. സം​​​​സ്ഥാ​​​​ന, സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളും ഇ​​​​തേ മാ​​​​തൃ​​​​ക പി​​​​ൻ​​​​തു​​​​ട​​​​ര​​​​ണം.

കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​മാ​​​​ണ്, കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ അ​​​​ട​​​​ച്ചു പൂ​​​​ട്ടി​​​​യ സേ​​​​വ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കി​​​​യ​​​​ത്.

ക​​​​ണ്ടെ​​യി​​​​ന്‍റ്മെ​​​​ന്‍റ് സോ​​​​ണു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​ത്ത് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വി​​​​മാ​​​​ന മാ​​​​ർ​​​​ഗം എ​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് സ​​​​ഞ്ച​​​​രി​​​​ക്കാം. അ​​​​തി​​​​വ്യാ​​​​പ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ 31 വ​​​​രെ ലോ​​​​ക്ക് ഡൗ​​​​ണ്‍ തു​​​​ട​​​​രും.

ക​​​​ണ്ടെ​​​​യി​​​​ന്‍റ്മെ​​​​ന്‍റ് സോ​​​​ണു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​ത്ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് യ​​​​ഥേ​​​​ഷ്ടം ലോ​​​​ക്ക് ഡൗ​​​​ണ്‍ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ​​​​റ്റി​​​​ല്ല. അ​​​​ന്ത​​​​ർ സം​​​​സ്ഥാ​​​​ന യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കും വി​​​​ല​​​​ക്കി​​​​ല്ല.

65 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രും ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​​ളും പ​​​​ത്തു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളി​​​​ൽത്ത​​​​ന്നെ ക​​​​ഴി​​​​യ​​​​ണം.

 

Related posts

Leave a Comment