നില മെച്ചപ്പെട്ടു, പോരും തുടങ്ങി; കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടി വീണ്ടും തലപൊക്കന്നു



ക​റു​ക​ച്ചാ​ൽ: ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ സ​ജീ​വ​മാ​യ​തോ​ടെ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും സ്വ​കാ​ര്യ ബ​സ് ജീ​വി​ന​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് വീ​ണ്ടും. സ​മ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് പ​ല​പ്പോ​ഴും ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ലും അ​ടി​പി​ടി​യി​ലും ക​ലാ​ശി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും സ്വ​കാ​ര്യ ബ​സ് ജീ​വന​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് പൊ​തു​ജ​ന​ത്തി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ച​ത്. ഇ​വി​ടെ ഗ​താ​ത​ഗ​വും സ്തം​ഭി​ച്ചു.

കോ​ട്ട​യ​ത്തു നി​ന്നും കോ​ഴ​ഞ്ചേ​രി​യി​ലേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ സ്വ​കാ​ര്യ ബ​സ് റോ​ഡി​നു മു​ന്നി​ലേ​ക്കു ക​യ​റി കു​റു​കെ ഇ​ടു​ക​യാ​യി​രു​ന്നു.

സ​മ​യം സം​ബ​ന്ധി​ച്ചു​ള്ള​ കാ​ര്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ജി​വ​ന​ക്കാ​ർ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രോ​ട് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്നു കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റെ ക​യ്യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും വാ​ഴൂ​ർ റോ​ഡി​ലും ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന​ത്. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യാ​ണ് റോ​ഡി​ൽ കു​റു​കെ​ കി​ട​ന്ന സ്വ​കാ​ര്യ ബ​സ് മാ​റ്റി​ച്ച​ത്.

Related posts

Leave a Comment