വീട്ടുകാരോടു പിണങ്ങിയതിന്റെ ദേഷ്യത്തില്‍ കിണറ്റില്‍ ചാടി 15കാരന്‍; രാത്രി മുഴുവന്‍ തിരഞ്ഞ് വീട്ടുകാര്‍; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ…

വീട്ടില്‍നിന്നു പിണങ്ങിയിറങ്ങി കിണറ്റില്‍ ചാടിയ 15 വയസ്സുകാരനെ ഏറെ നേരത്തെ തിരച്ചിലിനു ശേഷം രക്ഷിച്ചു. പുനര്‍ജന്മമേകി നാട് 29ന് ഉച്ചയ്ക്കുശേഷം വീടു വിട്ടിറങ്ങിയ ബാലനെ വീട്ടുകാരും നാട്ടുകാരും രാത്രി പത്തു വരെ തിരഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വിവരം കൈമാറി. തിരച്ചില്‍ അവസാനിപ്പിച്ചു മടങ്ങാന്‍ ഒരുങ്ങവെ അഞ്ചു കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ഒരാള്‍ വീണ വിവരം ലഭിച്ചു. സ്ഥലത്തെത്തിയപ്പോള്‍ കാണാതായ ബാലനാണെന്നു തിരിച്ചറിഞ്ഞു.

പയ്യനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ വ്യക്തി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരികെ കയറി. എന്നിട്ടും നീന്തലറിയാത്ത കുട്ടി പ്രശ്‌നങ്ങളില്ലാതെ കിടന്നു.

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു ബാലനെ രക്ഷപ്പെടുത്തി. രാത്രി 11ന് ആശുപത്രിയിലേക്കു മാറ്റി ഇന്നലെ ആശുപത്രിയില്‍നിന്നു വീട്ടിലേക്കു കൊണ്ടുപോയി.

Related posts

Leave a Comment