തിരുവല്ല: പത്താം ക്ലാസ് വിദ്യാര്ഥികള്ക്കകം ലഹരി മരുന്ന് കലര്‍ത്തിയ ബീഡി നല്കിയ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍ . തിരുവല്ല കുറ്റൂര്‍ വെള്ളംഞ്ചേരി തുണ്ടിയില്‍ ടി. കെ. മഹേഷാ(38)ണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടില്‍ ട്യൂഷന് പഠിക്കാന്‍ എത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ലഹരി ബീഡി നല്‍കിയിരുന്നത്. സ്റ്റഫ് എന്ന പേരിലുള്ള പൊടി ബീഡിയിൽ തെറുത്താണ് ഇയാള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.
ഇയാള്‍ നല്കിയ ബീഡി വലിച്ച രണ്ടു കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.