മ​ത്താ​യി വധക്കേസ്: പിടിമുറുക്കി സിബിഐ;  മു​ന്‍​കൂ​ര്‍ ജാ​മ്യത്തിനായി വനപാലകർ കോടതിയിൽ


പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച പി.​പി. മ​ത്താ​യി (പൊ​ന്നു – 41) യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തും. ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന ആ​റു​പേ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ത​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വ​രു​ന്ന​ത്.

നേ​ര​ത്തെ വ​ന​പാ​ല​ക​രി​ലൊ​രാ​ള്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു കൈ​മാ​റാ​ന്‍ കോ​ട​തി ഉ​ത്ത​ര​വാ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 28ന് ​ചി​റ്റാ​റി​ലെ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യെ പി​ന്നീ​ട് മ​രി​ച്ച​നി​ല​യി​ല്‍ കു​ടും​ബ​വീ​ടി​നോ​ടു ചേ​ര്‍​ന്ന കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

41 ദി​വ​സം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് സം​സ​ക​രി​ച്ച​ത്. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ സം​ഘം ഇ​തി​നോ​ട​കം ചി​റ്റാ​ര്‍ മേ​ഖ​ല​യി​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന്റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടും സി​ബി​ഐ​ക്കും കൈ​മാ​റി​യി​രു​ന്നു.

Related posts

Leave a Comment