തിരുവനന്തപുരം: ബാബറി മസ്ജിദ് പൊളിച്ച കേസിൽ കോടതി വിധിക്കെതിരെ ജനാഭിപ്രായം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
നീതിന്യായമേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധിയാണിതെന്നും കോടിയേരി വിമർശിച്ചു.
ബിജെപി ആഗ്രഹിക്കുന്നത് ഭരണഘടന സ്ഥാപനങ്ങള്‍ നടപ്പാക്കുകയാണ്. ഒരു ജനവിഭാഗത്തിന് നീതി നിഷേധിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
ഹത്രാസ് ജില്ലയിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞ യുപി പോലീസ് നടപടി അപലപനീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.