മുക്കം : കൊടിയത്തൂർ കാരാട്ട് റോഡിന്റെ ചില ഭാഗങ്ങളിൽ നവീകരണത്തിന്റെ പേരിൽ കുത്തിപൊളിച്ചിട്ടിട്ട് ദിവസങ്ങളായതോടെ നാട്ടുകാർ ദുരിതത്തിൽ.
റോഡ് പൊളിച്ച് ഒരു മാസത്തിലധികമായിട്ടും തുടർ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ നൂറിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്.
ഡയാലിസിസ് രോഗികളും കിടപ്പു രോഗികളടക്കം നിരവധിപേർ ഉപയോഗിക്കുന്ന റോഡിനെ കുറിച്ച് പ്രദേശത്തുകാർ പരാതിയുമായി വാർഡ് മെംബറെ സമീപിച്ചെങ്കിലും മെംബർ കൈമലർത്തുകയാണ്.
പഞ്ചായത്തിൽ പരാതി നൽകിയപ്പോൾ മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടാണിതെന്നും അത് നിയമ വശങ്ങളിലൂടെ മാത്രമേ ജോലി ആരംഭിക്കൂവെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഷ്യം.
സമീപറോഡുകൾ നവീകരണം ചെയ്യുമ്പോഴും കരാറുകാരൻ വിവിധ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയാന്നെന്ന് പ്രദേശവാസികളും പറയുന്നു .
കാൽനടയാത്രയ്ക്ക് പോലും അസാധ്യമായ അവസ്ഥയിൽ പൊട്ടിപ്പൊളിച്ചിട്ട റോഡിനെ പൂർവ സ്ഥിതിയിലെങ്കിലുമാക്കി സുഗമമായ വാഹന ഗതാഗതത്തിന് അനുയോജ്യമാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം