രാഹുലിനെ അരികിലിരുത്തി പ്രിയങ്ക കാറോടിച്ചു, ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്ക്; അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ത്ത് യോഗിയുടെ പോലീസ്; ഒടുവില്‍…

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹ​ത്രാ​സ് യാ​ത്ര ത​ട​ഞ്ഞ യു​പി പോ​ലീ​സി​നെ വീ​ണ്ടും മ​റി​ക​ട​ക്കാ​ൻ ഇ​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ന​ലെ സാ​ര​ഥി​യാ​യ​തു സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി.

ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ അ​ട​ക്ക​മു​ള്ള വ​ലി​യ സം​ഘ​വു​മാ​യി ഡ​ൽ​ഹി​യി​ൽ നി​ന്ന് യു​പി​യി​ലേ​ക്കു പു​റ​പ്പെ​ട്ട രാ​ഹു​ലും മ​റ്റു ര​ണ്ട് എം​പി​മാ​രും സ​ഞ്ച​രി​ച്ച കാ​ർ ഓ​ടി​ച്ച​ത് പ്രി​യ​ങ്ക.

വെ​ള്ളി നി​റ​ത്തി​ലു​ള്ള ഇ​ന്നോ​വ കാ​ർ ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യി​ൽ എ​ത്തു​ന്പോ​ൾ പ്ര​തി​രോ​ധം തീ​ർ​ത്ത് യു​പി സ​ർ​ക്കാ​രി​ന്‍റെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

അ​തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി സ്ഥ​ല​ത്തേ​ക്കെ​ത്തി​യ​തോ​ടെ പ്രി​യ​ങ്ക​യ്ക്കു കാ​റു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് രാ​ഹു​ലും പ്രി​യ​ങ്ക​യും പു​റ​ത്തി​റ​ങ്ങി പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ചു.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി വീ​ശി​യ​പ്പോ​ൾ സ്വ​യം ക​വ​ച​മാ​യി നി​ന്ന് ര​ക്ഷി​ക്കു​ന്ന പ്രി​യ​ങ്ക​യു​ടെ ദൃ​ശ്യ​വും പി​ന്നീ​ട് പു​റ​ത്തു വ​ന്നു.

ഒ​ടു​വി​ൽ പ്രി​യ​ങ്ക​യും രാ​ഹു​ലും അ​ട​ക്കം അ​ഞ്ച് എം​പി​മാ​ർ​ക്ക് ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ൻ അ​നു​മ​തി ല​ഭി​ച്ചു. രാ​ഹു​ലി​നെ അരികി​ലി​രു​ത്തി പ്രി​യ​ങ്ക കാ​റോടി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ ആ​യി.

 

Related posts

Leave a Comment