ഇനി വാ​ഹ​ന​ങ്ങ​ളും സാ​നി​റ്റൈ​സ് ചെ​യ്യാം..! ഓ​ട്ടോ ഫോ​ഗ​റു​മാ​യി യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്

കോ​ണ​ത്തു​കു​ന്ന്: കോ​വി​ഡ്-19 വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ന്ന​തി​നാ​യി ഓ​ട്ടോ ഫോ​ഗ​ർ രൂ​പ​ക​ല്പ​ന ചെ​യ്ത് യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ.

ആം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് യ​ന്ത്ര​ത്തി​ന്‍റെ ശി​ല്പി​ക​ൾ. വാ​ഹ​നം പൂ​ർ​ണ​മാ​യി സാ​നി​റ്റൈ​സ് ഹ​ബി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഡോ​റു​ക​ൾ തു​റ​ന്നി​ട്ടാ​ൽ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ അ​ണു​വി​മു​ക്ത​മാ​ക്ക​പ്പെ​ടു​ന്നു.

ഐ​എ​സ്ഒ സ​ർ​ട്ടി​ഫൈ​ഡ് പ്ര​കൃ​തി സൗ​ഹൃ​ദ സാ​നി​റ്റൈ​സ​റു​ക​ളാ​ണു യ​ന്ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഓ​ട്ടോ ഫോ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ സാ​നി​റ്റൈ​സിം​ഗ് ചെ​യ്യു​ന്ന​തി​നാ​യി എ​സ്ഐ കെ.​കെ. ശ്രീ​നി​ക്കു യൂ​ണി​വേ​ഴ്സ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. സ​ലിം യ​ന്ത്രം കൈ​മാ​റി.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് കെ. ​ജേ​ക്ക​ബ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി പി.​എ. ഫ്രാ​ൻ​സി​സ്, ആം​സ് പ്ര​തി​നി​ധി ഗോ​ഡ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment