അഗളി : ആനക്കട്ടി യിലെ കുട്ടി അദ്ധ്യാപിക അനാമിക സുധീറിന് യു.ആർ.എഫ് യൂത്ത് ഐക്കണ്‍ അവാർഡ്. യു ആർ എഫ് സി.ഇ.ഒ. സൗദീപ് ചാറ്റർജി,ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവരടങ്ങിയ സമിതി അവാർഡ് പ്രഖ്യാപിച്ചത്.
കോവിഡ് പ്രതിസന്ധി മൂലം പഠനം മുടങ്ങിയ കുട്ടികൾക്ക് ഓണ്‍ ലൈൻ ക്ലാസ്സുകളാണ് ആശ്രയം. എന്നാൽ അട്ടപ്പാടി ആദിവാസി മേഖലയിൽ വൈദ്യുതിയും ഫേണ്‍ റേഞ്ചും ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം വഴി മുട്ടി.
ഇതിന് പരിഹാരം കണ്ടെത്താൻ ആനക്കട്ടിയിലെ അനാമികയും അനുജത്തി മൗലികയും കൂടി പഠന കേന്ദ്രം ആരംഭിച്ചു. വീടിനോട് ചേർന്ന് ഓല ഷെഡിൽ ആണ് സ്മാർട്ട് ക്ലാസ് ആരംഭിച്ചത്. തിരുവനനന്തപുരം നവോദയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് അനാമിക അനുജത്തി അഞ്ചാം ക്ളാസിലും.
സ്കൂളിൽ നിന്ന് പഠിച്ച വിഷയങ്ങൾ സമീപത്തുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാണ് പഠന കേന്ദ്രം തുറന്നത്. ഈ സ്കൂളിൽ പ്രവേശനത്തിന് ചില നിബന്ധനകൾ ഉണ്ട്. ഒൻപതു മണി മുതൽ 12 വരെയാണ് ക്ലാസ്. വിദ്യാർത്ഥികൾ കുളിച്ച് വൃത്തിയായി കൃത്യനിഷ്ഠയോടെ ക്ളാസിലെത്തണം .
മലയാളം, തമിഴ്, ഇംഗ്ലീഷ് , ജർമ്മൻ ഭാഷകൾ പഠിപ്പിക്കും. കഥകൾ, കവിതകൾ, വ്യായാമം, കളികൾ എല്ലാം ചേർന്നതാണ് ക്ലാസ്സുകൾ. ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളാണ് പഠിതാക്കൾ.നാലു മാസം പിന്നിട്ടപ്പോൾ സ്കൂളിൽ 13 കുട്ടികൾ ഉണ്ട്. ആദിവാസി കുട്ടികളെ കൂടാതെ മറ്റുള്ളവരും പിതാക്കളായുണ്ട്.
പഠന കേന്ദ്രത്തിന്റെ വാർത്ത പുറലോകതെത്തിയതിനെ തുടർന്ന് അഗളി ബി.ആർ.സി യിലെ കോർഡിനേറ്റർ വി പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ നിരന്തരം സന്ദർശിക്കുകയും കുട്ടികളെ പേപ്പർ ബാഗ് പോലുള്ള സാധനങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനങ്ങളും നൽകി വരുന്നു.
കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ബിനോയിയുടെ ശ്രമഫലമായി ഓണസമ്മാനമായി വൈദ്യുതിയും ലഭിച്ചു. ഒറ്റപ്പാലം റോട്ടറി ക്ലബ് ടി വി യും എ.ഇ.ഒ അനിൽകുമാർ , തിരുവനന്തപുരം നവോദയ വിദ്യാലയം എന്നിവർ മൊബൽ ഫോണും നൽകി.
അഗളി ആനക്കട്ടി ഇരുള കോളനിയി ലെ സുധീർ സജി ദന്പതികളുടെ മക്കളാണ് അനാമികയും മൗലികയും.