തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നും സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആരോഗ്യവകുപ്പില്‍ ഗുരുതര പ്രതിസന്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ജനജീവിതത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ഈ കാര്യങ്ങളില്‍ ഇടപെടാതെ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ആരോഗ്യമന്ത്രിയെ കാണാനില്ലെന്നും ചെന്നിത്തല പറഞ്ഞു.