കോട്ടയം: ടിപ്പർ ഡ്രൈവറുടെ ഭാര്യ വായ്പയെടുത്ത ഒരു ലക്ഷം രൂപയുമായി ജെസിബി ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം നഗരത്തോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം.
ഒരു മാസം മുന്പു ടിപ്പർ ഡ്രൈവറും ഭാര്യയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം പറഞ്ഞു തീർക്കുന്നതിനാണ് ജെസിബി ഡ്രൈവർ ആദ്യമായി ഇവരുടെ വീട്ടിലെത്തുന്നത്.
പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്ന കൂട്ടത്തിൽ ഇയാൾ ടിപ്പർ ഡ്രൈവറുടെ ഭാര്യയുടെ മൊബൈൽ നന്പറും കൈക്കലാക്കി. പീന്നിട് പതിവായി ഫോണ് വിളിയും ചാറ്റിംഗും തുടങ്ങി.
ദിവസങ്ങൾ കഴിഞ്ഞതോടെ ജെസിബി ഡ്രൈവറും രണ്ടു കുട്ടികളുടെ അമ്മയുമായ ടിപ്പർ ഡ്രൈവറുടെ ഭാര്യയും തമ്മിൽ പ്രണയത്തിലായി. തമ്മിൽ പിരിയാൻ കഴിയാത്ത അവസ്ഥയായതോടെ ഇളയ കുട്ടിയുമായി ഇവർ ഒളിച്ചോടി.
ഇതോടെ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ടിപ്പർ ഡ്രൈവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് അന്വേഷണം നടത്തുന്നതിനിടെ യുവതി വീട്ടിൽ മടങ്ങിയെത്തുകയും ചെയ്തു.
ഈ സമയത്താണ് ടിപ്പർ ഡ്രൈവർ വിവിധ ആവശ്യങ്ങൾക്കായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തത്.
സ്വകാര്യ ബാങ്കിൽ നിന്നും വായ്പയായി ലഭിച്ച പണം ടിപ്പർ ഡ്രൈവറുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് വന്നത്.
പണം കിട്ടിയ അന്നു രാത്രി തന്നെ ഇവർ രണ്ടാമത്തെ കുട്ടിയുമായി വീണ്ടും ജെസിബി ഡ്രൈവർക്കൊപ്പം ഒളിച്ചോടി.