തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലേക്ക് റെഡ് ക്രസന്റിനെ എത്തിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്ന് റിപ്പോർട്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ഭവന സമുച്ചയ നിർമാണത്തിന് യുഎയിൽ നിന്ന് സ്പോൺസറെ കിട്ടാൻ സാധ്യതയുണ്ടെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്താനും എം.ശിവശങ്കർ പറഞ്ഞു.
റെഡ് ക്രസന്റ് സമര്‍പ്പിച്ച പ്ലാനും എസ്റ്റിമേറ്റും പ്രകാരം 20 കോടി രൂപ നിര്‍മാണച്ചെലവ് വരുമെന്നും യു.വി.ജോസ് നൽകിയ റിപ്പോർട്ടിലുണ്ട്.
അതേ സമയം റെഡ്ക്രസന്റും യൂണിടാകുമായി ഒപ്പുവച്ച കരാറിന്റെ വിവരങ്ങള്‍ ലൈഫ് മിഷന് അറിയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് 3.80 കോടിയും സന്ദീപ് നായരുടെ കമ്പനിക്ക് 68 ലക്ഷവും കമ്മീഷന് നല്‍കിയിട്ടുണ്ടെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.