ലക്നോ: ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കെതിരെ വിവാദ പരാമശവുമായി ബിജെപി നേതാവ്. തന്നിഷ്ടക്കാരിയായ പെൺകുട്ടി പ്രതിയെ വയലിലേക്ക് വിളിച്ചുവരുത്തിയെന്ന് ബാരാങ്കിയിലെ ബിജെപി നേതാവ് രഞ്ജിത് ബഹാദൂർ ശ്രീവാസ്തവ പറഞ്ഞു.
അവർ തമ്മില്‍ ബന്ധമുണ്ടായിരുന്നു. അവള് അവനെ വയലിലേക്കു വിളിച്ചുവരുത്തിയതായിരിക്കും. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്.
ഇങ്ങനെയുള്ള പെണ്കുട്ടികളൊക്കെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ചുകിടക്കുന്നതായി കാണുക. കരിമ്പിന് പാടത്തും ചോള വയലിലുമൊക്കെയാണ് ഇവരെ കാണുക. പൊക്കം കുറഞ്ഞ നെല്‍വയലിലും ഗോതമ്പു പാടത്തുമൊന്നും ഇവരെ കാണാത്തത് എന്താണ്?. അദ്ദേഹം പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങളൊന്നും നടക്കുമ്പോള്‍ ആരും കണ്ടിട്ടില്ല. അവരെ വലിച്ചിഴച്ച് അവിടേക്ക് എത്തിക്കുന്നതും ആരും കണ്ടിട്ടില്ല. ആ നാലു പേരും നിരപരാധികളാണ്.
അവരെ ജയിലില്‍ അടച്ച് യുവത്വം നഷ്ടപ്പെടുത്തരുത്. അവര്‍ നിരപരാധികളൈന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുമോയെന്ന് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
രഞ്ജിത് ബഹാദൂറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇങ്ങനെയൊരാള്‍ ഒരു പാര്‍ട്ടിയുടെ നേതാവ് എന്നു വിളിക്കപ്പെടാന്‍ അര്‍ഹനല്ലെന്ന് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ശ്രീവാസ്തവയ്ക്കു നോട്ടീസ് അയയ്ക്കുമെന്ന് കമ്മിഷന് അറിയിച്ചു.
അവർ തമ്മില്‍ ബന്ധമുണ്ടായിരുന്നു. അവള് അവനെ വയലിലേക്കു വിളിച്ചുവരുത്തിയതായിരിക്കും. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്.
ഇങ്ങനെയുള്ള പെണ്കുട്ടികളൊക്കെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ചുകിടക്കുന്നതായി കാണുക. കരിമ്പിന് പാടത്തും ചോള വയലിലുമൊക്കെയാണ് ഇവരെ കാണുക. പൊക്കം കുറഞ്ഞ നെല്‍വയലിലും ഗോതമ്പു പാടത്തുമൊന്നും ഇവരെ കാണാത്തത് എന്താണ്?. അദ്ദേഹം പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങളൊന്നും നടക്കുമ്പോള്‍ ആരും കണ്ടിട്ടില്ല. അവരെ വലിച്ചിഴച്ച് അവിടേക്ക് എത്തിക്കുന്നതും ആരും കണ്ടിട്ടില്ല. ആ നാലു പേരും നിരപരാധികളാണ്. അവരെ ജയിലില്‍ അടച്ച് യുവത്വം നഷ്ടപ്പെടുത്തരുത്. അവര്‍ നിരപരാധികളൈന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുമോയെന്ന് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.