ജീ​വ​നെ​ടു​ക്കു​ന്ന സ്പീ​ഡ് ബ്രേ​ക്ക​ർ! ന​ഗ​ര​ത്തി​ലെ റോ​ഡി​ലെ സ്പീ​ഡ് ബ്രേ​ക്ക​ർ അ​പ​ക​ട​കെ​ണി​യാ​കു​ന്നു

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ റോ​ഡി​ലെ സ്പീ​ഡ് ബ്രേ​ക്ക​ർ അ​പ​ക​ട​കെ​ണി​യാ​കു​ന്നു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മൂ​വാ​റ്റു​പു​ഴ വ​ണ്‍​വേ​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

ര​ണ്ട് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ റോ​ഡി​നു കു​റു​കെ ചേ​ർ​ത്തു വ​യ്ക്കേ​ണ്ട​തി​ന്നു പ​ക​രം ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നെ​ന്ന പേ​രി​ൽ ഇ​ട​യ്ക്ക് സ്ഥ​ലം ഇ​ട്ട് ര​ണ്ടാ​യാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തു മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ഇ​തി​ലെ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല​തെ ക​ട​ന്നു പോ​കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വ​ണ്‍​വേ​യി​ലൂ​ടെ തി​രി​ഞ്ഞ് റോ​ട്ട​റി റോ​ഡ്, എ​വ​റ​സ്റ്റ് ജം​ഗ്ഷ​ൻ വ​ഴി​യാ​ണ് നേ​ര​ത്തെ പോ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്ത് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ, വ​ണ്‍​വേ ജം​ഗ്ഷ​നി​ൽ​നി​ന്നും തി​രി​യാ​തെ നേ​രെ കീ​ച്ചേ​രി​പ​ടി​യി​ലെ​ത്തി ക​ട​ന്നു പോ​കു​ന്ന ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്പീ​ഡ് ബ്രേ​ക്ക​റി​ന് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ച​ത്.

ചി​ല ത​ൽ​പ​ര​ക​ക്ഷി​ക​ൾ വ​രു​ത്തി​യ മാ​റ്റം അ​ധി​കൃ​ത​രും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ജം​ഗ്ഷ​നി​ൽ സം​ഭ​വി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ന്നി​യും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment