കോട്ടയം: കേരള കോണ്ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം.
ജോസ് കെ.മാണി മുന്നണിയിൽ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു.
ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയിൽ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആർക്കും വിട്ടുകൊടുക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്ഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനു മുന്നേയാണ് സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ശക്തമായ എതിർപ്പുമായി വീണ്ടും രംഗത്തെത്തിയത്.