അലഹബാദ്: ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ദളിത് സംഘടനയായ അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് അലഹാബാദ് കോടതി തള്ളിയത്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബാഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.