സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ വര്‍ധന.
ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ സംസ്ഥാനത്ത് 1,897 പോക്സോ കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ്. മലപ്പുറത്ത് 248 കേസുകളും തിരുവനന്തപുരത്ത് 233 കേസുകളുമുണ്ടായി.
2017-ല്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു കേസുകള്‍ കൂടുതല്‍. 18 വയസിന് താഴെയുളള കുട്ടികള്‍ക്കെതിരെയാണ് ആക്രമണങ്ങള്‍ ഏറെയുണ്ടാകുന്നതെന്ന് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
കോഴിക്കോട്ട് 178, തൃശൂരിൽ 170, പാലക്കാട്ട് 64 കേസുകളും എട്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം (31),പത്തനംതിട്ട(65), വയനാട്(74), കണ്ണൂര്‍(91), കാസര്‍ക്കോട്(99) ജില്ലകളിലാണ് കേസുകള്‍ കുറവുളളത്. മറ്റു ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ:
കൊല്ലം(157), ആലപ്പുഴ(128), ഇടുക്കി(111), എറണാംകുളം(148). കഴിഞ്ഞ വര്‍ഷം 2611 പോക്സോ കേസുകളാണ് ആകെ സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്തത്. തൊട്ടുമ്പുളള വര്‍ഷം 2122 ആയിരുന്നു.
എട്ട് മാസത്തിനിടെ 167 കേസുകളാണ് കുട്ടികള്‍ക്കെതിരേ സംസ്ഥാനത്തുണ്ടായത്. 12 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് ശൈശവ വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം ആകെ ആറ് കേസുകളാണുണ്ടായിരുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലാണ് കുട്ടിക്കല്യാണം കുറക്കാനായത്.