തൃശൂര്‍: തൃശൂരില്‍ കോവിഡ് സെന്ററിൽ റിമാന്‍ഡ് പ്രതി മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് റിപ്പോര്‍ട്ട്. കഞ്ചാവ് കേസ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീര്‍ ആണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി ക്ഷതമേല്‍ക്കുകയും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളും ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂര്‍ അമ്പിളിക്കല കോവിഡ് കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ ഒന്നിനാണ് ഷെമീര്‍ മരിച്ചത്. കോവിഡ് സെന്ററില്‍ വച്ച് ഷെമീര്‍ അപസ്മാരം വന്ന് മരിച്ചുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്ന പ്രതികള്‍ ഈ വാദം തള്ളിയിരുന്നു.