തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. പകരം കേസ് നടത്തിപ്പ് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്.
കേസ് പിന്‍വലിക്കാനുള്ള ഉത്തരവിനെ പ്രോസിക്യൂട്ടര്‍ അനുകൂലിച്ചില്ലെന്ന ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അഭിഭാഷകയെ മാറ്റിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.