താമസിപ്പിക്കേണ്ട, പണി പാളും..! സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം; പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; വീഴ്ച വരുത്തിയാൽ കർശന നടപടി; കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശങ്ങൾ ഇങ്ങനെയൊക്കെ

 


ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ചു.

പരാതി ലഭിച്ച് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശി​ച്ചു.

സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഇ​ത്ത​രം കേ​സു​ക​ളി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ​യോ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ​യോ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച പോ​ർ​ട്ട​ലാ​യ “ഐ​ടി​എ​സ്എ​സ്ഒ’ വ​ഴി സ​ഹാ​യം തേ​ടാ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

പ​രാ​തി ല​ഭി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ര​ക​ളെ വൈ​ദ്യ​ശാ​സ്ത്ര പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണം. തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ൽ കൃ​ത്യ​വും ശാ​സ്ത്രി​യ​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. പ​രാ​തി​ക​ളി​ൽ ന​ട​പ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് മേ​ല​ധി​കാ​രി​ക​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment