ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ആദര്‍ശ്നഗറില്‍ രാഹുല്‍ കുമാര്‍(18)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന് ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു രാഹുല്‍ കുമാര്‍. അന്യമതസ്ഥനായ രാഹുല്‍ കുമാറുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ കുടുംബം വിലക്കിയിരുന്നു.
എന്നാല്‍ ബുധനാഴ്ച രാത്രിയോടെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ് രാഹുലിനെ ബിആര്ജെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ മരിക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന് മുഹമ്മദ് രാജ്, മന്വര് ഹുസൈന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരും പോലീസ് കസ്റ്റഡിയിലാണ്.