പറവൂർ: റോഡ് കുഴിക്കാൻ പൊതുമരാമത്ത് അനുമതി നൽകാത്തതിനെ തുടർന്നു പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
റോഡ് ഉയർന്ന ഗുണനിലവാരത്തിൽ ബിഎംബിസി ടാറിംഗ് കഴിഞ്ഞിട്ട് അധികനാളായിട്ടില്ല.
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന്റെ മുൻ ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ റോഡ് കുഴിക്കാൻ അനുമതി നൽകുകയും പൈപ്പ് നന്നാക്കുകയും ചെയ്തു.
എന്നാൽ സമിപത്തു തന്നെയുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസിനു മുന്നിലെ ചോർച്ച ഇനിയും പരിഹരിക്കാത്തത്. ഇവിടെ വെള്ളം ചോർന്ന് ബാങ്കിന്റെ പ്രധാന കവാടത്തിനു മുന്നിൽ വെള്ളക്കെട്ടായിരിക്കുകയാണ്.
വടക്കേക്കര-ചിറ്റാറ്റുകര പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പലാണ് ഇവിടെ ചോർച്ച ഉണ്ടായിരിക്കുന്നത്.