ആലപ്പുഴ: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെയും സുഹൃത്തിനെയും സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച 40 വയസുള്ള പിതാവും 41 വയസുള്ള ഇയാളുടെ സൃഹൃത്തും ചേർന്ന് പീഡിപ്പിച്ചത്.
ഇതിനുമുന്പ് രണ്ടുതവണ ഇരുവരും കുട്ടിയെ പീഡിപ്പിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിവന്ന അമ്മയോടു കുട്ടിതന്നെയാണ് വിവരം പറഞ്ഞത്.
തുടർന്ന് അമ്മയും മറ്റ് ബന്ധുക്കളും സൗത്ത് പോലീസിൽ പരാതി നൽകി. സിഐ രാജേഷിന്റെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.