കണക്കുണ്ട്, പക്ഷേ പ്രതികൾ ഒളിവിൽ തന്നെ; മ​ത്സ്യ​വ്യാ​പാ​രി​യെ നടുറോഡിൽ വെ​ട്ടി​യ കേ​സ്; പ്രതികളെ ഇനിയും പിടികൂടാനുണ്ട്


ച​ങ്ങ​നാ​ശേ​രി: മോ​ർ​ക്കു​ള​ങ്ങ​ര​യി​ൽ മ​ത്സ്യ​വ്യാ​പാ​രി​യെ വെ​ട്ടി​യ കേ​സി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് ച​ങ്ങ​നാ​ശേ​രി​യി​ലെ ക്വ​ട്ടേ​ഷ​ൻ സംഘം.ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഗു​ണ്ടാ​സം​ഘം ക​ഴി​ഞ്ഞ 26ന് ​മൂ​ന്ന് അ​ക്ര​മ​ങ്ങ​ൾ കൂടി ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

മോ​ർ​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്ത് മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി സ്വ​ദേ​ശി രാ​ഹു​ൽ (27)നെ ​വെ​ട്ടി​യ​തു കൂ​ടാ​തെ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു വീ​ടാ​ക്ര​മ​ണ​വും വൈ​ക്കം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​റ്റൊ​രാ​ളെ വെ​ട്ടു​ക​യും ചെ​യ്ത കൃ​ത്യ​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് ശ​നി​യാ​ഴ്ച ഒ​രാ​ളെ​ക്കൂ​ടി അ​റ​സ്റ്റു ചെ​യ്തു. ചീ​ര​ഞ്ചി​റ സ്വ​ദേ​ശി ജാ​ക്സ​ണി‍(26)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ന്പാ​ടി​ക്ക​ടു​ത്ത് ഒ​രു​വീ​ട്ടി​ൽ ഒ​ളിവി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​ൽ മി​ൻ​ക​ച്ച​വ​ട​ക്കാ​ര​നാ​യ രാ​ഹു​ലി​നെ വെ​ട്ടി​യ കേ​സി​ൽ ഇ​യാ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും എ​ന്നാ​ൽ അ​ന്നു ന​ട​ന്ന മ​റ്റ് ര​ണ്ടു​കേ​സു​ക​ളി​ൽ ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജാ​ക്സ​ണെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. മൂ​ന്ന് അ​ക്ര​മ​ങ്ങ​ളും സം​ഘം ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക്വ​ട്ടേ​ഷ​ൻ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ പോ​ലീ​സ് ഇ​തോ​ടെ 10പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഇ​നി ഏ​ഴു​പേ​രെ പി​ടി​കി​ട്ടാ​നു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment