മമ്മൂട്ടിയും മോഹൻലാലും പിന്നെ ഇന്ദ്രൻസും, മ​ഞ്ജു വാ​രി​യ​ർ, പാ​ർ​വ​തി, ര​ജി​ഷ വി​ജ​യ​ൻ; മികച്ച നടീ-നടൻമാർ ആരെന്നുള്ള  ആകാംക്ഷ കൂടുന്നു; മാ​ർ​ക്കി​ട്ട​തി​ൽ കൂ​ടു​ത​ലും തി​യ​റ്റ​ർ കാ​ണാ​ത്ത ചി​ത്ര​ങ്ങ​ൾ



തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്കു 12.30നാ​ണു പ്ര​ഖ്യാ​പ​നം. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ ന​ട​ക്കാ​റു​ള്ള പു​ര​സ്കാ​ര​പ്ര​ഖ്യാ​പ​നം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്കു​റി നീ​ണ്ടു​പോ​യ​ത്.

തി​രു​വ​ന​ന്ത​പു​രം കി​ൻ​ഫ്ര പാ​ർ​ക്കി​ലെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ലാ​ണ് ചി​ത്ര​ങ്ങ​ളു​ടെ സ്ക്രീ​നിം​ഗ് ന​ട​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പു​ര​സ്കാ​ര നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വി​ധി​ക​ർ​ത്താ​ക്ക​ൾ ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ചെ​ന്നൈ​യി​ൽ​നി​ന്നെ​ത്തി​യ ജൂ​റി ചെ​യ​ർ​മാ​ൻ മ​ധു അ​ന്പാ​ട്ടും അം​ഗ​മാ​യ എ​ഡി​റ്റ​ർ എ​ൽ. ഭൂ​മി​നാ​ഥ​നും സ്ക്രീ​നിം​ഗി​നാ​യി എ​ത്തി​യ​ത്.

റി​ലീ​സാ​വാ​ത്ത നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​നു മ​ത്സ​രി​ക്കു​ന്ന​ത്. ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, കു​ന്പ​ള​ങ്ങി നൈ​റ്റ്സ്, വൈ​റ​സ്, പ്ര​തി പൂ​വ​ൻ​കോ​ഴി, ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ, അ​ന്പി​ളി, ഉ​ണ്ട, പ​തി​നെ​ട്ടാം പ​ടി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ൽ തു​ട​ങ്ങി 119 ചി​ത്ര​ങ്ങ​ളാ​ണു മ​ത്സ​രി​ച്ച​ത്.

മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, സൂ​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, സൗ​ബി​ൻ ഷാ​ഹി​ർ, ഇ​ന്ദ്ര​ൻ​സ്, നി​വി​ൻ പോ​ളി എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​രി​യ​ർ, പാ​ർ​വ​തി, ര​ജി​ഷ വി​ജ​യ​ൻ, അ​ന്ന ബെ​ൻ എ​ന്നി​വ​രാ​ണു ന​ടി​മാ​രു​ടെ പ​ട്ടി​ക​യി​ൽ. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നെ ക​ണ്ടെ​ത്തു​ക ഇ​ത്ത​വ​ണ ജൂ​റി​ക്കു വെ​ല്ലു​വി​ളി​യാ​കും. ലൂ​സി​ഫ​റി​ലൂ​ടെ പൃ​ഥ്വി​രാ​ജും ഈ ​പു​ര​സ്കാ​ര​ത്തി​നു മ​ൽ​സ​രി​ക്കു​ന്നു.

ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു അ​ന്പാ​ട്ട് (ചെ​യ​ർ​മാ​ൻ), സം​വി​ധാ​യ​ക​രാ​യ സ​ലിം അ​ഹ​മ്മ​ദ്, എ​ബ്രി​ഡ് ഷൈ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ വി​പി​ൻ മോ​ഹ​ൻ, എ​ഡി​റ്റ​ർ എ​ൽ. ഭൂ​മി​നാ​ഥ​ൻ, സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, പി​ന്ന​ണി ഗാ​യി​ക ല​തി​ക, ന​ടി ജോ​മോ​ൾ, എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് (മെം​ബ​ർ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ശ്ച​യി​ക്കു​ന്ന​ത്.

Related posts

Leave a Comment