തിരുവനന്തപുരം: സുരാജ് വെഞ്ഞാറമ്മൂടും കനി കുസൃതിയും കഴിഞ്ഞ വർഷത്തെ മികച്ച നടീനടൻമാർ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്.
ബിരിയാണിയിലെ അഭിനയമാണ് കനി കുസൃതിക്ക് പുരസ്കാരം നേടിക്കൊടുത്തത്.
ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ചിത്രം ജെല്ലിക്കെട്ട്.
സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്.
മറ്റു പുരസ്കാരങ്ങൾ:
മികച്ച ചലച്ചിത്ര ലേഖനം: മാടന്പള്ളിയിലെ മനോരോഗി (ബിബിൻ ചന്ദ്രൻ)
മികച്ച തിരക്കഥ: പി. എസ്. റഫീഖ് (തൊട്ടപ്പൻ)
മികച്ച സംഗീത സംവിധാനം: സുശീൻ ശ്യാം (കുന്പളങ്ങി നൈറ്റ്സ്)
പ്രത്യേക ജൂറി അവർഡ്: സിദ്ധാർഥ് പ്രിയദർശൻ (മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)
ജൂറി പരാമർശം: നിവിൻ പോളി (മൂത്തോൻ)
ജൂറി പരാമർശം: അന്നബെൻ
കുട്ടികളുടെ ചിത്രം: നാനി
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശേരി
മികച്ച സ്വഭാവ നടി സ്വാസിക (വാസന്തി)
മോഹൻലാൽ, മമ്മൂട്ടി, സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിച്ചത്. മഞ്ജു വാരിയർ, പാർവതി, രജിഷ വിജയൻ, അന്ന ബെൻ എന്നിവരാണു നടിമാരുടെ പട്ടികയിലുണ്ടായിരുന്നത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അന്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ. ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്.