ഫോണ്‍ മുഖേന ബന്ധം സ്ഥാപിച്ചു! യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഓ​ഗ​സ്റ്റ് 25 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്…

ത​ളി​പ്പ​റ​മ്പ്: ഭ​ർ​തൃ​മ​തി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ആ​ല​ക്കോ​ട് നെ​ല്ലി​പ്പാ​റ ക​പ്പ​ണ​യി​ലെ കു​ന്ന​ത്തേ​ൽ ബി​ജോ​യ്‌ ജോ​സ​ഫി​നെ (40) യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്‌​ന​കു​മാ​റും സം​ഘ​വും ഇന്നു പു​ല​ർ​ച്ചെ ഇ​രി​ട്ടി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ട്ടു​പ്ര​തി ആ​ല​ക്കോ​ട് ര​യ​രോം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ല്‍ പ്ര​കാ​ശ് കു​ര്യ​നെ (35) നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 25 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ 24 കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

ഫോ​ണ്‍ മു​ഖേ​ന ബ​ന്ധം സ്ഥാ​പി​ച്ച ഇ​രു​വ​രും യു​വ​തി​യെ വീ​ടി​നു സ​മീ​പം വ​ച്ചു കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നെ​ല്ലി​പ്പാ​റ​യി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് യു​വ​തി​യെ വി​ട്ട​യ​ച്ച​ത്. തു​ട​ർ​ന്ന് യു​വ​തി ഭ​ർ​ത്താ​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​കാ​ശ് കു​ര്യ​നെ ക​ഴി​ഞ്ഞ 27 ന് ​ത​ളി​പ്പ​റ​മ്പി​ൽ വ​ച്ച് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ബി​ജോ​യ്‌ ജോ​സ​ഫ് കാ​സ​ർ​ഗോ​ഡേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ തേ​ടി പോ​ലീ​സ് സം​ഘം ഇ​വി​ടേ​ക്ക് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ഇ​രി​ട്ടി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

ഇ​വി​ടു​ന്നു ക​ർ​ണാ​ട​ക​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ പി​ടി​യി​ലാ​യ​ത്.

ഡി​വൈ​എ​സ്പി സ്ക്വാ​ഡി​ലെ എ​സ്ഐ എ​ന്‍.​കെ. ഗി​രീ​ഷ്, എ​എ​സ്ഐ കെ. ​സ​ത്യ​ന്‍, സീ​നി​യ​ര്‍ സി​പി​ഒ മാ​രാ​യ സു​രേ​ഷ്‌ ക​ക്ക​റ, ടി.​കെ. ഗി​രീ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment