ഹൈദരാബാദ്: കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് പേര് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെലുങ്കാനയിലും അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും കനത്ത മഴയാണ്. ഇതേതുടര്‍ന്ന് കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേര് മരിച്ചു. സംസ്ഥാനത്തിന്റെ വിവിധമേഖലകളില്‍ പെയ്ത മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി.
ഇതേ തുടർന്ന് നഗരത്തിന്റെ വിവിധമേഖലകളിൽ ഗതാഗത തടസമുണ്ടായി. കനത്ത മഴ തെലങ്കാനയിലെ 14 ജില്ലകളെ ബാധിച്ചിട്ടുണ്ട്. ജനനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹെദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമയത്ത് സാഗര്‍ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തുറന്ന് വിട്ടിരുന്നു.