തിരുവനന്തപുരം: യുഎഇ കോണ്‍സൽ ജനറലിനൊപ്പം സ്വപ്ന സുരേഷ് നിരവധി തവണ തന്നെ കാണാൻ വന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കോണ്‍സൽ ജനറൽ എപ്പോഴൊക്കെ തന്നെ കാണാൻ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സെക്രട്ടറി എന്ന നിലയിൽ സ്വപ്നയും ഒപ്പമുണ്ടായിരുന്നു.
ഒരു കോണ്‍സൽ ജനറൽ മുഖ്യമന്ത്രിയെ കാണുന്നതിൽ അസംഗത്യമൊന്നുമില്ല. സ്വപ്ന സുരേഷ് നൽകിയ മൊഴി ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെടേണ്ടയാൾ എന്ന നിലയ്ക്ക് ശിവശങ്കറെ ചുമതലപ്പെടുത്തിയോ എന്ന് ഓർമയില്ല. സെക്രട്ടറി എന്ന നിലയിൽ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ അതിശയിക്കാനൊന്നുമില്ലെന്നും പിണറായി പറഞ്ഞു.