ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ബോധ്യപ്പെടുത്താൻ വി​വാ​ദ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത് ചി​ല​രു​ടെ പ​തി​വ്; പാർവതിക്കെതിരേ ഗണേഷ് കുമാർ



പ​ത്ത​നാ​പു​രം:​ ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് തെ​ളി​യി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വി​വാ​ദ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത് ചി​ല​രു​ടെ പ​തി​വാ​ണെ​ന്ന് കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ.​

അ​മ്മ സം​ഘ​ട​ന​യി​ല്‍ നി​ന്നു​ള്ള ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തി​ന്‍റെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്.

കൊ​റോ​ണ​യാ​യ​തു​കൊ​ണ്ട് ആ​ര്‍​ക്കും പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.​ഷൂ​ട്ടിം​ഗും പ​ഴ​യ​തു​പോ​ലെ ഇ​ല്ല.​ ഇ​തി​നി​ടെ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ആ​ളു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ത്ത​രം വി​വാ​ദ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലു​മൊ​ന്നും ആ​രു​ടേ​യും അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​ര​ല്ലെ​ന്നും അ​മ്മ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഗ​ണേ​ഷ്കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment