ആസൂത്രണത്തിലും തെളിവ് നശിപ്പിക്കലിലും പങ്ക്; വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിലെ എ​ട്ടാം​പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി


വെ​ഞ്ഞാ​റ​മൂ​ട്: തേ​മ്പാ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ എ​ട്ടാം​പ്ര​തി മ​രു​തും​മൂ​ട് സ്വ​ദേ​ശി ന​ജീ​ബി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. ഡിവൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ഖ് മു​ഹ​മ്മ​ദും മി​ഥു​ലാ​ജു​മാ​ണ് തി​രു​വോ​ണ​ത്ത​ലേ​ന്ന് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്‍റെ ഉ​ട​മ​യാ​ണ് ന​ജീ​ബ്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തി​ലും പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ലും ഇ​യാ​ൾ​ക്ക്‌ പ​ങ്കു​ണ്ടെന്ന് പ്രോ​സി​ക്യൂ​ഷ​ൻ ബോ​ധി​പ്പി​ച്ചു.

​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ടാ​ൽ അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി.​കെ സു​രേ​ഷ് അ​റി​യി​ച്ചു.

ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന തെ​ളി​വു​ക​ളു​ടെ​മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​ദേ​ശ​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ശോ​ക് മേ​നോ​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

Related posts

Leave a Comment