സുഖകരം, സുരക്ഷിതം വാട്ടർ ടാക്സി; 10 പേർക്ക് കയറാം, മണിക്കൂറിന് 1500 നിരക്കിൽ ചാർജ്


ആ​ല​പ്പു​ഴ: സം​സ്ഥാ​ന ജ​ല​ഗ​താ​ത​ഗ വ​കു​പ്പ് പു​തു​താ​യി നി​ര്‍​മി​ച്ച് നീ​റ്റി​ലി​റ​ക്കു​ന്ന വാ​ട്ട​ര്‍ ടാ​ക്‌​സി​യു​ടേ​യും കാ​റ്റാ​മ​റൈ​ന്‍ ബോ​ട്ട് സ​ര്‍​വീ​സി​ന്റേ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.

മ​ണി​ക്കൂ​റി​ല്‍ 15 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​വു​ന്ന ഈ ​ബോ​ട്ടി​ല്‍ ഒ​രേ സ​മ​യം പ​ത്ത് പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം. കാ​റ്റാ​മ​റൈ​ന്‍ രീ​തി​യി​ല്‍ 70 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് വാ​ട്ട​ര്‍ ടാ​ക്‌​സി​യു​ടെ നി​ര്‍​മാ​ണം.

സം​ഘ​മാ​യും വ്യ​ക്തി​ഗ​ത​മാ​യും ടാ​ക്‌​സി​ക​ള്‍ ബു​ക്ക് ചെ​യ്യാം. മ​ണി​ക്കൂ​റി​ല്‍ 1500 രൂ​പ​യാ​ണ് നി​ര​ക്ക്. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​വ​ഗ​തി മ​റൈ​ന്‍ എ​ന്ന സ്ഥാ​പ​ന​മാ​ണ് ബോ​ട്ട് നി​ര്‍​മി​ച്ച​ത്.

175 കു​തി​ര ശ​ക്തി​യു​ള്ള ഡീ​സ​ല്‍ എ​ഞ്ചി​നാ​ണ് ബോ​ട്ടി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഐ​ആ​എ​സ് ക്ലാ​സി​ല്‍ എ​യ​റോ ഡ​യ​നാ​മി​ക്‌​സ് രീ​തി​യി​ലാ​ണ് ബോ​ട്ടി​ന്റെ നി​ര്‍​മാ​ണം.

ഇ​ന്‍​ഡ്യ​ന്‍ ര​ജി​സ്റ്റ​ര്‍ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ കാ​റ്റാ​മ​റൈ​ന്‍ രീ​തി​യി​ല്‍ നി​ര്‍​മി​ച്ച​തി​നാ​ല്‍ ബോ​ട്ടി​ലെ യാ​ത്രാ സു​ഖ​വും ഏ​റെ​യാ​ണ്.

Related posts

Leave a Comment