അ​മ്പ​ത് മു​ത​ൽ നൂ​റു രൂ​പ വ​രെ ന​ൽ​കി​യാ​ൽ ടോ​ക്ക​ൺ ക​രി​ഞ്ച​ന്ത​യി​ൽ ല​ഭി​ക്കും! പി​റ​വ​ത്തെ ബി​വ്കോ ഔ​ട്ട്‌​ലെ​റ്റി​ൽ അ​ന​ധി​കൃ​ത ‘ടോ​ക്ക​ൺ’

പി​റ​വം: പി​റ​വ​ത്തെ ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​ശാ​ല​യി​ൽ അ​ന​ധി​കൃ​ത ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു.

ബി​വ്കോ​യു​ടെ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ മ​ദ്യം വാ​ങ്ങു​ന്ന​തി​ന് ബു​ക്ക് ചെ​യ്തെ​ത്തു​ന്ന​വ​ർ ഇ​തു കാ​ണി​ക്കു​മ്പോ​ൾ ഒ​രു ടോ​ക്ക​ൺ പി​റ​വ​ത്തെ ഔ​ട്ട് ലെ​റ്റി​ൽ നി​ന്നും ന​ൽ​കും.

ഈ ​ടോ​ക്ക​ൺ കൗ​ണ്ട​റി​ൽ ന​ൽ​കി​യാ​ലാ​ണ് മ​ദ്യം ല​ഭി​ക്കു​ക​യു​ള്ളു. പി​റ​വ​ത്തെ ഔ​ട്ട് ലെ​റ്റി​ൽ ജീ​വ​ന​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ടോ​ക്ക​ൺ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ ക​രി​ഞ്ച​ന്ത​യി​ലു​ള്ള വി​ല്പ​ന ത​കൃ​തി​യാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​തി​ലു​പ​രി ടോ​ക്ക​ൺ സാ​നി​റ്റൈ​സേ​ഷ​ൻ ചെ​യ്യാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന​തും. പി​റ​വ​ത്തെ ബീ​വ്കോ​യു​ടെ പ്ര​വ​ർ​ത്ത​നം ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗു​ക​ളെ പ്ര​ഹ​സ​ന​മാ​ക്കു​ന്ന രീ​തി​യി​ലെ​ന്നു​ള്ള ആ​ക്ഷേ​പം നേ​ര​ത്തെ മു​ത​ൽ ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​ണ്.

ബു​ക്ക് ചെ​യ്യാ​തെ​യെ​ത്തു​ന്ന​വ​ർ​ക്ക് മ​ദ്യ​ശാ​ല​യ​ക്കു സ​മീ​പം അ​മ്പ​ത് മു​ത​ൽ നൂ​റു രൂ​പ വ​രെ ന​ൽ​കി​യാ​ൽ ടോ​ക്ക​ൺ ക​രി​ഞ്ച​ന്ത​യി​ൽ ല​ഭി​ക്കും.

ജീ​വ​ന​ക്കാ​രു​മാ​യി ഒ​ത്തു ചേ​ർ​ന്നും അ​ല്ലാ​തെ​യു​മൊ​ക്കെ ടോ​ക്ക​ൺ വാ​ങ്ങി മ​റി​ച്ച് വി​ൽ​ക്കു​ന്ന സം​ഘ​മു​ണ്ടി​വി​ടെ. പി​റ​വ​ത്ത് ര​ണ്ടു ബാ​റു​ക​ളു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ബ്രാ​ൻ​ഡു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ബീ​വ്കോ​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തു​ന്ന​ത്.

ഒ​രാ​ൾ​ക്ക് മൂ​ന്നു ലി​റ്റ​ർ വ​രെ​യാ​ണ് ഒ​രു ബു​ക്കിം​ഗി​ലൂ​ടെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം പേ​രും ഒ​ന്ന​ര, ര​ണ്ട് ലി​റ്റ​ർ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങു​ന്നി​ല്ല. ക​ണ​ക്കി​ൽ ബാ​ക്കി വ​രു​ന്ന മ​ദ്യം അ​ന​ധി​കൃ​ത​മാ​യി പു​റ​ത്തേ​ക്കൊ​ഴു​കു​ക​യാ​ണ്.

ജീ​വ​ന​ക്കാ​രു​മാ​യി ഒ​ത്തു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ലോ​ബി ഇ​തി​നു പി​ന്നി​ലു​ണ്ട്. പി​റ​വം മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ഔ​ട്ട് ലെ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment