പരിയാരം: പഠനത്തിനിടയില്‍ പ്രണയബദ്ധരാകുകയും വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഒടുവില്‍ കാലുമാറുകയും ചെയ്ത കാമുകനെതിരെ യുവതിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
മാതമംഗലം പാണപ്പുഴയിലെ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് കാഞ്ഞങ്ങാട് അമ്പലത്തറയിലെ യുവാവിനെതിരെ പരിയാരം പോലീസ് കേസെടുത്തത്.
ഒന്നിച്ചു പഠിക്കവേ പ്രണയബദ്ധരായതിനാല് യുവതിയെ വിവാഹം ചെയ്യാമെന്ന് ഇയാള്‍ ഉറപ്പുകൊടുത്തിരുന്നു.ഈ ഉറപ്പില്‍ മംഗലാപുരത്തെ ലോഡ്ജിലും പ്രതിയുടെ വീട്ടിലും കൊണ്ടുപോയി പലപ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
വാഗ്ദാനങ്ങള്‍ മറന്ന് കാമുകന് കാലുമാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.