കുന്നമംഗലം: പശുവിനെ നിരന്തരം പീഡിപ്പിച്ചയാൾ ഒടുവിൽ പോലീസിന്റെ വലയിൽ. കോഴിക്കോട് എൻഐടിക്ക് സമീപം വലിയപൊയിൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന എറണാകുളം സ്വദേശി മുരളീധരനാണ് കുന്നമംഗലം പോലീസിന്റെ പിടിയിലായത്.
ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ താമസിക്കുന്ന വ്യക്തിയുടെ പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്.
രാത്രിയിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ പശുവിനടുത്തെത്തുന്ന ഇയാൾ തൊഴുത്തിൽനിന്ന് പശുവിനെ പുറത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു പതിവ്.
പല തവണ പശുവിനെ ആലയിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഒരു തവണ കുന്നമംഗലം പോലീസിൽ പരാതി നൽകിയിരുന്നെന്നും വീട്ടുടമ പറഞ്ഞു.
നിരന്തരം പശുവിനെ കാണാതായതോടെ വിട്ടുടമ ആലക്ക് സമീപം സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു. പ്രതി ആലയിൽ നിന്ന് പശുവിനെ അഴിച്ചു കൊണ്ടു പോകുന്നത് കൃത്യമായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ പശു പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.