ഉത്തര്‍പ്രദേശിലാണ് ഈ അത്ഭുതകരമായ രക്ഷപ്പെല്. വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് സമ്മതം മൂളാതിരുന്ന ശബ്നം എന്ന പെണ്‍കുട്ടിയാണ് സഹോദരന്റെ ക്രൂരതയില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. സംഭവം ഇങ്ങനെ- വീട്ടുകാര്‍ ശബ്നത്തിന്റെ അനുമതി ചോദിക്കാതെ അവളുടെ വിവാഹം ഉറപ്പിച്ചു. സഹോദരന് മുന്‍കൈ എടുത്തായിരുന്നു ഇത്. എന്നാല്‍ താനിക്ക് ഈ വിവാഹത്തില്‍ താല്പര്യമില്ലെന്ന് ശബ്നം വ്യക്തമാക്കി. സഹോദരനുമായി ഒന്നും രണ്ടും പറഞ്ഞ് വഴക്ക് മൂത്തു. ഇതോടെ കോപാകുലനായ സഹോദരന് തോക്കെടുത്തു ഒറ്റ വെടി.
കൊല്ലാന്‍ തന്നെയായിരുന്നു പ്ലാന്‍. അതിനാല്‍ കഴുത്തിലേക്കായിരുന്നു വെടിവച്ചത്. എന്നാല്‍, ഭാഗ്യം ശബ്നത്തിനൊപ്പമായിരുന്നു. വെടി കൊണ്ടത് ശബ്നത്തിന്റെ കഴുത്തില്‍ കിടന്ന മാലയിലെ ലോക്കറ്റില്‍. അതുകൊണ്ട് വെടിയുണ്ട കഴുത്തില്‍ തുളച്ചു കയറിയില്ല. ചെറിയ മുറിവുണ്ടെന്നതൊഴിച്ചാല് ശബ്നത്തിനു വേറെ പരിക്കുകളൊന്നുമില്ല. ലോക്കറ്റില്ലായിരുന്നെങ്കില് ശബ്നത്തിന്റെ ജീവന് നഷ്ടപ്പെട്ടേനെയെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വെടിവച്ച സഹോദരനെ പോലീസ് പഞ്ഞിക്കിട്ടേക്കുകയാണത്രേ.