കോട്ടയത്തെ തട്ടിപ്പു സുന്ദരികൾക്ക് പലപേര് പല മേൽവിലാസം; കൊച്ചിയിലെ അങ്കിൾമാർക്ക് നിയമസാഹയം നൽകി ആലപ്പുഴയിലെ അഭിഭാഷകനും സംഘവും


കോ​ട്ട​യം: കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​തു ഞെ​ട്ടി​ക്കു​ന്ന വി​വ​രം.

ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ പ​ക്ക​ൽ വ്യ​ത്യ​സ് ത​മാ​യ പേ​രു​ക​ളി​ലും മേ​ൽ​വി​ലാ​സ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ളു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​വ​ർ​ക്കു ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ചെ​യ്തു ന​ല്കു​ന്ന​തു ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ സം​ഘ​മാ​ണ്.ത​ട്ടി​പ്പി​നു നേ​തൃ​ത്വം ന​ല്കു​ന്ന സ്ത്രീ​യ്ക്കു പു​റ​മേ സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​റ്റു സ്ത്രീ​ക​ൾ​ക്കും സ​മാ​ന​മാ​യ രീ​തി​യി​ൽ തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ​ല മേ​ൽ​വി​ലാ​സ​ത്തി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും മ​റ്റു​ള്ള​വ​രു​ടെ യ​ഥാ​ർ​ഥ പേ​രും മേ​ൽ​വി​ലാ​സ​വും അ​റി​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ച​റ​യി​ൽ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ചു ന​ല്കു​ന്ന കൊ​ച്ചി​യി​ലു​ള്ള ര​ണ്ട് അ​ങ്കി​ളു​മാ​രാ​ണ്. ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള അ​ങ്കി​ളു​മാ​ർ ഇ​വ​രു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ്ത്രീ​ക​ളു​ടെ സം​ഘം ന​ട​ത്തു​ന്ന ത​ട്ടി​പ്പു​ക​ൾ പി​ടി​കൂ​ടാ​തി​രി​ക്കാ​നാ​ണ് പ​ല മേ​ൽ​വി​ലാ​സ​മു​ള്ള തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ഏ​തെ​ങ്കി​ലും കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യാ​ൽ ഉ​ട​ൻ ത​ന്നെ അ​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ സം​ഘ​ത്തി​ലു​ള്ള​വ​ർ നി​യ​മ​സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തും.

കൊ​ച്ചി​യി​ലെ അ​ങ്കി​ളു​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​ർ പ​തി​വാ​യി ബ​ന്ധ​പ്പെ​ടു​ന്ന ചി​ല ഗു​ണ്ടാ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

കോ​ട്ട​യ​ത്ത് നാ​ളു​ക​ൾ​ക്കു മു​ന്പ് ന​ട​ന്ന ഹ​ണി​ട്രാ​പ്പ് കേ​സു​മാ​യി ഈ ​സ്ത്രീ​ക​ളു​ടെ ത​ട്ടി​പ്പ് സം​ഘ​ത്തി​നു ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല സ്ത്രീ​ക​ൾ പ​തി​വാ​യി ഒ​രു സം​ഘ​ത്തി​ൽ മാ​ത്ര​മ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ മ​റ്റു സം​ഘ​ത്തി​നൊ​പ്പ​വും പ്ര​വ​ർ​ത്തി​ക്കാ​റു​ണ്ട്.

അ​തി​നാ​ൽ ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ ​ത​ന്നെ​യാ​ണ് ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ട്ട വ്യ​വ​സാ​യി​ക്കൊ​പ്പം ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ എ​ത്തി​യ സ്ത്രീ​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

കു​റ​ച്ചു നാ​ൾ മു​ന്പു കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ ക്വ​ട്ടേ​ഷ​ൻ, ത​ട്ടി​പ്പ്, പി​ടി​ച്ചു​പ​റി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ്ടാ സം​ഘ​ത്തി​ലെ നേ​താ​വി​നു ത​ട്ടി​പ്പ് കേ​സി​നു നേ​തൃ​ത്വം ന​ല്കു​ന്ന സ്ത്രീ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ ജ​യി​ലി​ലാ​യ​തോ​ടെ സൗ​ഹൃ​ദം മു​റി​ഞ്ഞു.

Related posts

Leave a Comment