അവൾ ഒരുപടികൂടികയറിയിരുന്നെങ്കിൽ..! ബസിൽ ആളുകയറുന്നതിനിടെ പിന്നിൽ ലോറിയിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവ് നോക്കി നിൽക്കേ

 

തു​റ​വൂ​ർ(ആ​ല​പ്പു​ഴ): നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​നു പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ഗ​ർ​ഭി​ണി​ മ​രി​ച്ചു. കോ​ഴി​ക്കോ​ട്-​താ​മ​ര​ശേ​രി മൈ​ക്കാ​വ് കാ​ഞ്ഞി​രാ​ട് വീ​ട്ടി​ൽ സി​നോ​ജി​ന്‍റെ ഭാ​ര്യ ഷെ​ൽ​മി (37) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. ഷെ​ൽ​മി അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ച​ന്തി​രൂ​ർ ഔ​വ​ർ ലേ​ഡി മേ​ഴ്​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ഷെ​ൽ​മി ജോ​ലിസ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ആ​ന്ധ്ര​യി​ൽനി​ന്നു മീ​ൻ​ക​യ​റ്റി വ​ന്ന ക​ണ്ട​യ്ന​ർ ലോ​റി ബ​സി​നു പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഷെ​ൽ​മി ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സ്റ്റീ​ഫ്, സ്റ്റെ​ഫി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Related posts

Leave a Comment