രണ്ടു മൂന്നു വർഷം മുന്‍പ് ക്രെയ്ഗിനെ കണ്ടിട്ടുള്ള പലരും അവിശ്വസനീയതയോടെ വീണ്ടും വീണ്ടും തുറിച്ചുനോക്കി. തങ്ങൾക്ക് ആളുമാറിയെന്നാണ് തോന്നുന്നത്. ഇതല്ലല്ലോ നമ്മൾ കണ്ടിട്ടുള്ള ക്രെയ്ഗ്.
മെലിഞ്ഞിരുന്ന ഒരു സാധാരണക്കാരൻ ക്രെയ്ഗിനെയാണ് പരിചയം. ഇതൊരു മാരക മല്ലനാണല്ലോ… ഭീമൻ മസിലുകളുമായി ഒരു കിടിലൻ ബോഡി ബിൽഡർ…
തന്നെ തുറിച്ചുനോക്കി അന്പരന്നു നിൽക്കുന്നവരെ നോക്കി ക്രെയ്ഗ് ഒരു പുഞ്ചിരിക്കും… എന്നിട്ടു പറയും സംശയിക്കേണ്ട, നിങ്ങളുടെ കെയ്ഗ് തന്നെയാണ് ഞാൻ… പക്ഷേ, പഴയ ക്രെയ്ഗ് അല്ല… രൂപവും ഭാവവും മാറിയ പുതിയ ക്രെയ്ഗ്!
മനസുവച്ചാല്‍ സാധിക്കാത്തതായി ഒന്നുതന്നെയില്ല… എന്ന വാക്കുകൾ നമ്മെ ഒരിക്കൽകൂടി ഒാർമിപ്പിക്കുകയാണ് ക്രെയ്ഗ് ഗോലിയാസ് എന്ന ചെറുപ്പക്കാരൻ.
ഇക്കാര്യം പറയാൻ വളരെ എളുപ്പമാണ്. എന്നാൽ, നടപ്പാക്കിയെടുക്കാൻ ഇത്തിരി വിഷമമവും. പ്രത്യേകിച്ചു ശരീരത്തിന്റെ കാര്യത്തിലാകുന്പോൾ ഒട്ടും എളുപ്പമല്ല താനും. അവിടെയാണ് ക്രെയ്ഗ് വിസ്മയം തീർത്തിരിക്കുന്നത്.
62 കിലോഗ്രാം ശരീരഭാരവുമായി മെലിഞ്ഞിരുന്ന ഒരു സാധാരണ യുവാവ് ഉരുക്കുപോലത്തെ ശരീരം ഉണ്ടാക്കിയെടുത്താണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്.
അമേരിക്കക്കാരനായ ക്രെയ്ഗ് ഗോലിയാസാണ് തന്റെ ശരീരഭാരം ഏതാനും വർഷങ്ങൾക്കൊണ്ട് ഇരട്ടിയിൽ അധികമാക്കി വർധിപ്പിച്ചത്. നന്നായി കഠിനാധ്വാനം ചെയ്ത് ഇന്നു ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ബോഡിബിൽഡർമാരിൽ ഒരാളാണ് ക്രെയ്ഗ് ഗോലിയാസ്!
ഇരുപതുകാരനില്‍ നിന്നു ഹള്ക്കിലേക്ക്
അമേരിക്കയിലെ ലാസ് വേഗാസില്‍ താമസിക്കുന്ന ഈ 37കാരന്റെ ബോഡി ബില്‍ഡിംഗ് വിശേഷങ്ങള്‍ ഇന്നു സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.
ഗോലിയാസിന്റെ രൂപമാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. 2003 ല്‍ ബോഡി ബില്‍ഡിംഗ് രംഗത്തേക്കു ചുവടുവയ്ക്കുമ്പോള്‍ ആ മെലിഞ്ഞ ഇരുപതുകാരന്റെ ഭാരം വെറും 68 കിലോ. കാഴ്ചയില്‍ ഒരു ശരാശരി ചെറുപ്പക്കാന്‍.
ആ പയ്യന് ഇന്ന് 159 കിലോഗ്രാം ഭാരത്തില്‍ എത്തി നില്‍ക്കുന്നതിന്റെ പിറകില്‍ നീണ്ട പതിനേഴ് വര്‍ഷത്തെ കഠിനാധ്വനവും അടങ്ങാത്ത അഭിനിവേശവും തന്നെയാണ്.
അന്നത്തെ ആ ഇരുപതുകാരന് ഇന്നു ലോകം മുഴുവന്‍ ആരാധകര്‍ ഉണ്ട്. സമൂഹമാധ്യമങ്ങളില്‍ ഗോലിയാസിന്റെ പഴയ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പോലും അമ്പരുന്നു.
അങ്ങനെ ആരാധകര്‍ക്കിടയില്‍ ഗോലിയാസിന് ഒരു വിളിപ്പേരും വീണു- ഹള്‍ക്ക്. ഇദ്ദേഹത്തിന്റെ ഭക്ഷണ രീതികള്‍ അറിയാനും വര്‍ക്കൗട്ടുകളുടെ ക്രമികരണം അറിയാനും നിരവധി അന്വേഷണങ്ങളാണ് എത്തുന്നത്.
‘ഹള്‍ക്കി ‘ന്റെ ഫാൻസ് ഇപ്പോൾ ആവേശത്തോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങൾ പ്രചരിപ്പിക്കുന്നു.ആറടി മൂന്നിഞ്ചുള്ള ഈ ഗ്രീക്ക്- അമേരിക്കന്‍ ബോഡി ബില്‍ഡര്‍ ജിമ്മിലെ ശക്തിപ്രകടന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ അദ്ദേഹത്തിനു ലഭിച്ചത് 500,000ൽ ഏറെ ഫോളോവേഴ്സിനെയാണ്. അത് ഓരോ നിമിഷവും കുതിച്ചുകയറുകയും ചെയ്യുന്നു.
വിമർശനങ്ങളും തകൃതി
ഒരു ഭാഗത്ത് ആരാധകരുടെ പ്രവാഹമാണെങ്കില്‍ മറു ഭാഗത്തു വിമര്‍ശകരും ഇറങ്ങിയിട്ടുണ്ട്. ടോണ്‍ എബസും കൂറ്റന്‍ ബൈസെപ്സുകളും ഉള്ള ‘ഹള്‍ക്ക്’ സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്.
അല്ലെങ്കിൽ ഇങ്ങനെയൊരു മാറ്റം നടക്കില്ലെന്ന് അവർ പറയുന്നു. ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വാര്‍ത്തകളുടെയും കമന്റ് ബോക്സുകളില്‍ വിമര്‍ശനങ്ങള്‍ നിരവധിയാണ്. ”ഈ സ്റ്റിറോയിഡുകളുടെ ഉപയോഗം ഭാവിയില്‍ ഹൃദ്രാഗങ്ങള്ക്കു കാരണമാകും,
സ്വന്തം ജീവന് വച്ചാണ് ഇയാള്‍ കളിക്കുന്നത്’ തുടങ്ങി വിമര്‍ശനങ്ങളും ഉപദേശങ്ങളും ആവശ്യത്തിലധികമുണ്ട്. വിമര്‍ശനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ചെവി കൊടുക്കുന്നില്ലെങ്കിലും ഗോലിയാസ് ഒരു നാച്വറല്‍ അത്ലറ്റ് ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല എന്നതു ശ്രദ്ധേയമാണ്.
അതുകൊണ്ട് സ്റ്റിറോയിഡുകള്‍ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ചിലര്‍ വാദിക്കുന്നു. പക്ഷേ, അപ്പോഴും ഇത്രയും ഭാരം ഇദ്ദേഹം എങ്ങനെ വര്‍ധിപ്പിച്ചു എന്നതില്‍ ഇവരും അദ്ഭുതംകൂറുന്നു.
മസിലിനെക്കുറിച്ചുതന്നെ
തന്റെ യാത്ര “ഒറ്റ രാത്രികൊണ്ട് ചെയ്യാന്‍ കഴിയില്ല’ എന്നും “എല്ലായ്പ്പോഴും എളുപ്പമുള്ളതല്ല’ എന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.
“”നിങ്ങളുടെ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ കഠിനാധ്വാനം ഒരു പ്രതിഫലമായി മാറുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ലക്ഷ്യത്തിലെത്താന്‍ കഠിനമായി പരിശ്രമിക്കാന്‍ ഗോലിയാസ് മറ്റുള്ളവരോടു പറയുന്നു.
മുമ്പ് ശരീരസൗന്ദര്യ മത്സരങ്ങളിലെല്ലാം മത്സരിക്കാറുണ്ടായിരുന്ന ഗോലിയാസ് ഇപ്പോള്‍ തന്റെ ആരാധകരുടെ ശരീരസൗന്ദ്യര്യ- ആരോഗ്യ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കാനായി ഓണ്‍ലൈന്‍ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
“”ഞാന്‍ ഒരു ജീവിതത്തിനായി ഓണ്‍ലൈന്‍ കോച്ചിംഗ് നടത്തുന്നു, ആളുകളെ പരിശീലിപ്പിക്കുകയും അവരുടെ ശാരീരിക ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുന്നു,” ബോഡിബില്‍ഡര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ബോഡിബില്‍ഡിംഗ് എന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാര്‍ക്കു ക്രെയ്ഗ് ഗോലിയാസ് ഒരു പ്രചോദനം തന്നെയാണ്. മറ്റ് ഏത് കാര്യത്തിനും എന്നതുപോലെ ഇവിടെയും കഠിനാധ്വാനം തന്നെയാണ് “പ്രധാന മരുന്ന്’ എന്നാണ് ഗോലിയാസും തന്റെ ആരാധകരെ ഓര്‍മിപ്പിക്കുന്നത്.
ചില പ്രശ്നങ്ങൾ
ഈ ‘വേറെലെവൽ’ രൂപമാറ്റം പക്ഷേ, ഗോലിയാസിനു അല്ലറ ചില്ലറ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. മസിൽ പെരുക്കം കാരണം അദ്ദേഹത്തിനു ചില കാര്യങ്ങൾ ചെയ്യാൻ ഇത്തിരി വിഷമിക്കണം.
അതിൽ പ്രധാനം സ്വന്തമായി ഷൂ ലെയിസ് കെട്ടുക, നട കയറുക എന്നതെല്ലാം ഇദ്ദേഹത്തിന് ഇന്ന് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ഉടനെയൊന്നും ഭാരം കുറയ്ക്കാൻ ഈ ഹൾക്ക് തയാറല്ല!
തയാറാക്കിയത്: വൈ.