കുടത്തിലും കലത്തിലും താളമിട്ട് തുടങ്ങി…ഇന്ന് ത​ബ​ല​യി​ൽ തേ​ജ​സ്തീ​ർ​ക്കുന്നത് താ​ളവി​സ്മ​യം; തേ​ജ​സി​ന്‍റെ ത​ബ​ല​യി​ലെ താ​ള​വി​സ്മ​യം സമുഹമാധ്യമങ്ങളിൽ വൈറലാകുന്നു

 


നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി
കാ​യം​കു​ളം : ആ​ദ്യ​മൊ​ക്കെ വീ​ട്ടി​ലെ കു​ട​ങ്ങ​ളും ക​ല​ങ്ങ​ളും ക​മി​ഴ്ത്തി വെ​ച്ച് പാ​ട്ടു​ക​ൾ​പാ​ടി പാ​ട്ടി​നൊ​പ്പം മ​നോ​ഹ​ര​മാ​യി താ​ളം പി​ടി​ച്ചു. ഇ​പ്പോ​ൾ തേ​ജ​സി​ന്‍റെ വി​ര​ൾ ച​ല​ന​ത്തി​ലൂ​ടെ ത​ബ​ല​യി​ൽ വി​രി​യു​ന്ന​ത് നാ​ദ​വി​സ്മ​യം.

മ​ന​സി​ലെ താ​ള​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ത​ബ​ല​യി​ലൂ​ടെ വാ​ദ​നം ന​ട​ത്തി വി​ര​ലു​കൊ​ണ്ട് താ​ള വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ഈ ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി.
കാ​യം​കു​ളം ഹോ​ളി മേ​രി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ തേ​ജ​സ് മ​നോ​ജാ​ണ് ത​ബ​ല​യി​ൽ താ​ള​വി​സ്മ​യം തീ​ർ​ത്ത് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.​

കു​ട്ടി​ക്കാ​ല​ത്ത് ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്ക്കാ​രി​ക മ​റ്റും കു​ടും​ബ​ത്തോ​ടൊ​പ്പം പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ പോ​കു​മ്പോ​ൾ ത​ബ​ല വാ​യ​ന ക​ണ്ട് മ​ന​സി​ൽ ചേ​ക്കേ​റി​യ താ​ള​ത്തെ പി​ന്നീ​ട് ഹൃ​ദ​യ താ​ളം പോ​ലെ തേ​ജ​സ് കാ​ണു​ക​യാ​യി​രു​ന്നു. തേ​ജ​സി​ൻ​റ്റെ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ത​ബ​ല വാ​ങ്ങി ന​ൽ​കി കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി.

ആ​ദ്യ​മാ​യി പ​ത്ത​നാ​പു​രം ഗ​ന്ധി​ഭ​വ​നി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് മു​മ്പി​ൽ ത​ബ​ല വാ​ദ​നം ന​ട​ത്തി​യാ​ണ് തേ​ജ​സ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത് . ഇ​പ്പോ​ൾ സ്‌​കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വീ​ട്ടി​ലി​രു​ന്ന് ത​ബ​ല​യി​ൽ കൂ​ടു​ത​ൽ താ​ള​വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് തേ​ജ​സി​പ്പോ​ൾ .

പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി​നി​യാ​യ സ​ഹോ​ദ​രി മ​ധു​രി​മ​യ്ക്ക് ന​ന്നാ​യി പാ​ടാ​ന​റി​യാം. മ​ധു​രി​മ പാ​ടു​ക​യും പാ​ട്ടി​നൊ​പ്പം തേ​ജ​സ് താ​ള​മി​ടു​ക​യും ചെ​യ്യു​മ്പോ​ൾ അ​ത് സം​ഗീ​ത വി​സ്മ​യ​മാ​യി മാ​റു​ക​യാ​ണ്.

കൂ​ടാ​തെ തേ​ജ​സി​ന്‍റെ ത​ബ​ല​യി​ലെ താ​ള​വി​സ്മ​യം ഇ​പ്പോ​ൾ ഫേ​സ്‌​ബു​ക്ക്, വാ​ട്സ് അ​പ് ഉ​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വൈ​റ​ലാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ഒ​രു​പാ​ട് പേ​ർ പ്ര​ക​ട​നം ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​മു​ണ്ട്.

മാ​വേ​ലി​ക്ക​ര ജോ​യി​ൻ​റ് ആ​ർ​ടി​ഒ ഓ​ല​കെ​ട്ടി​യ​മ്പ​ലം മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ എം ​ജി മ​നോ​ജി​ൻ​റ്റെ​യും മാ​വേ​ലി​ക്ക​ര ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ സ്മി​ത മ​നോ​ജി​ന്‍റെെ​യും മ​ക​നാ​ണ് തേ​ജ​സ്.

മാ​വേ​ലി​ക്ക​ര ചൈ​ത​ന്യ സം​ഗീ​ത അ​ക്കാ​ദ​മി​യി​ൽ ത​ബ​ല വി​ദ്വാ​ൻ മാ​വേ​ലി​ക്ക​ര പ്രേം​ലാ​ലി​ൻ​റ്റെ ശി​ക്ഷ​ണ​ത്തി​ൽ തേ​ജ​സി​പ്പോ​ൾ ഹി​ന്ദു​സ്ഥാ​നി ത​ബ​ല അ​ഭ്യ​സി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment