മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​വാ​ൻ ബ​ന്ധു​ക്ക​ൾ വന്നില്ലെങ്കിൽ സർക്കാർ ചെലവിൽ സംസ്കരിക്കുമെന്ന് കോട്ടയം മെഡിക്കൽ കോളജ്


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​വാ​ൻ ബ​ന്ധു​ക്ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന് ത​യാ​റാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​നും 14നും ​എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​വ​ന്നു മ​ര​ണ​പ്പെ​ട്ട 65 വ​യ​സു​കാ​ര​ൻ അ​ബു, 70 വ​യ​സു​കാ​ര​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ​യും റാ​ന്നി സ്വ​ദേ​ശി​യാ​യ 60 വ​യ​സു​കാ​ര​ന്‍റെ​ മൃ​ത​ദേ​ഹ​ങ്ങ​ളുമാ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​വാ​ൻ ക​ഴി​യി​ല്ല.

അ​തി​നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കും​വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്ക​ണം. ബ​ന്ധു​ക്ക​ൾ ഇ​ല്ലാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഫ്രീ​സ​ർ ഒ​ഴി​വി​ല്ലാ​തെ വ​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.

അ​നാ​ഥ​രു​ടെ ലി​സ്റ്റി​ൽ​പ്പെ​ടു​ത്തി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രാ​ഴ്ച​യ്ക്ക​കം ബ​ന്ധു​ക്ക​ളോ, പോ​ലീ​സോ എ​ത്തി​യി​ല്ലെ​ങ്കി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment