കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന് പിന്മാറിയതിനെത്തുടര്ന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പി. പ്രമോദ്, ഭര്‍ത്താവ് വടക്കേവിള സ്വദേശി അസറുദ്ദീന് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി.
ഇരുവര്‍ക്കും കൊല്ലം സെഷന്‍സ് കോടതി ഒക്ടോബര്‍ പത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഹാരിസുമായി പ്രണയത്തിലായിരിക്കേ റംസി ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷനു വേണ്ടി അവരെ ഭീഷണിപ്പെടുത്തുകയും ഇതിനായി കൂട്ടുപോവുകയും ചെയ്തത് ലക്ഷ്മിയും ഭര്‍ത്താവുമാണ്.
വിവാഹത്തില്‍നിന്ന് പിന്മാറാനും ഇവര്‍ റംസിയെ നിര്‍ബന്ധിച്ചിരുന്നെന്നും ഇതൊന്നും കണക്കിലെടുക്കാതെയാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും അപ്പീലില്‍ പറയുന്നു.