പത്തനാപുരം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കെ.ബി ഗണേഷ്കുമാര് ദൃശ്യം 2വിന്റെ ഷൂട്ടിംഗില്‍ നിന്നും തല്ക്കാലം ഒഴിഞ്ഞുനില്‍ക്കും.
ജിത്തു ജോസഫ് സംവിധാനം ചെയ്ത് ഹിറ്റായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതോടെ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന ഗണേഷ്കുമാറും ഒപ്പമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
എന്നാല്‍ ഗണേഷ്കുമാറിന് നെഗറ്റീവുമാണ്.ഇതേ തുടര്‍ന്ന് ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്‍പ്പെട്ട ഗണേഷ്കുമാറും രണ്ട് സ്റ്റാഫുകളും നിരീക്ഷണത്തില്‍ പോയി.
പത്തനാപുരം മഞ്ചള്ളൂരിലുള്ള എംഎല്‍എ വസതിയിലാണ് ഇവര്‍ നിരീക്ഷണത്തില്‍ ഉള്ളത്. അഭിനനേതാക്കാളും ഒപ്പമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തി വേണം ഷൂട്ടിംഗിന് എത്താനെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നതിനാലാണ് ടെസ്റ്റ് നടത്തിയത്.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തി വേണം ഷൂട്ടിംഗിന് എത്താനുള്ളത് എന്നതിനാലാണ് ഗണേഷ്കുമാര് ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റ് നടത്തിയത്.