സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു സഹായം നൽകിയെന്ന പേരിലുള്ള കസ്റ്റംസ് ചോദ്യം ചെയ്യൽ ഏറെ നിർണായകമാകുമെന്ന വിവരം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു നേരത്തേ ചോർന്നു കിട്ടിയതായി സൂചന.
ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങളിലും അദ്ദേഹം വിദഗ്ധോപദേശം സ്വീകരിച്ചു. ചോദ്യം ചെയ്യലിനായി കസ്റ്റംസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയുള്ള ദേഹാസ്വാസ്ഥ്യ വും ആശുപത്രിയിലാക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായിട്ടാണെന്നാണു സൂചന. വിവരചോർച്ചയുണ്ടായോ എന്നതു സംബന്ധിച്ച് ഐബി പരിശോധന നടത്തും.
കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥർ മാത്രമറിഞ്ഞായിരുന്നു ഡോളർ കടത്തു കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സമൻസ് തയാറാക്കിയത്. ഇതിനിടയിൽ തന്നെ ഇതു സംബന്ധിച്ച വിവരം ശിവശങ്കറിനു ചോർന്നു കിട്ടിയതായും നിയമോപദേശം തേടിയതായുമാണു വിവരം.
വെള്ളിയാഴ്ച വൈകുന്നേരം ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത ശേഷം തുടർ നടപടികളിലേക്കു നീങ്ങിയാൽ ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു കോടതിയെ സമീപിക്കാൻ തിങ്കൾ വരെ കാത്തിരിക്കേണ്ടി വരും.
ഈ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കുന്നതാണ് ഉചിതമെന്ന ഉപദേശം ലഭിച്ചതായാണു കരുതുന്നത്. രണ്ടു ദിവസം ആശുപത്രിയിൽ കഴിഞ്ഞാൽ തിങ്കളാഴ്ചയോടെ ചോദ്യം ചെയ്യലിനു ഹാജരാകുകയും ഒപ്പം മുൻകൂർ ജാമ്യത്തിനും ശ്രമിക്കുകയുമാകാം.
ഇതേത്തുടർന്ന് കസ്റ്റംസിന്റെ വാഹനത്തിൽ വച്ചു ദേഹാസ്വാസ്ഥ്യം പ്രക ടിപ്പിക്കുകയും ശിവശങ്കറിന്റെ ഭാര്യ ജോലി നോക്കുന്ന ആശുപത്രിയിൽത്തന്നെ പ്രവേശിപ്പിക്കുകയുമായിരുന്നു.
വൈകുന്നേരം നാലിന് സമൻസ് നൽകി ആറിനു ഹാജരാകണമെന്നു കസ്റ്റംസ് നിർദേശിച്ചപ്പോൾത്തന്നെ, ക്ഷീ ണിതനായതിനാൽ ഹാജരാകാൻ കഴിയില്ലെന്നു ശിവശങ്കർ അറിയിച്ചിരുന്നു.
മാത്രമല്ല, കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ വിവരങ്ങൾ ശരിയല്ലെന്ന കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെ യ്തു.
എന്നാൽ, കരമനയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിൽ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്നു വ്യക്തമായി.
രക്തസമ്മർദം ഉയർന്നിരുന്നു വെങ്കിലും ഇന്നലത്തെ പരിശോധനാ റിപ്പോർട്ടിൽ ഇതും സാധാരണനിലയിലാണെ ന്നാണു വ്യക്തമാക്കിയിട്ടുള്ളത്.
സ്വർണക്കടത്തു കേസന്വേഷണവുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ രഹസ്യ നീക്കങ്ങൾ നേരത്തെയും ചോരുന്നതായി ആരോപണം ഉയർന്നിരുന്നു.